പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയ ഫാസ്റ്റ് ഫുഡ് ഷോപ്പ് അടച്ചുപൂട്ടി, രണ്ട് കടകള്‍ക്ക് നോട്ടീസ്; ചങ്ങരോത്ത് പഞ്ചായത്തില്‍ പരിശോധന കര്‍ശനമാക്കി ആരോഗ്യവകുപ്പ് (വീഡിയോ)


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തില്‍ ഭക്ഷണശാലകള്‍ ഉള്‍പ്പെടെയുള്ള കടകളില്‍ പരിശോധന കര്‍ശനമാക്കി ആരോഗ്യവകുപ്പ്. ഇന്ന് ആരോഗ്യവകുപ്പ് നടത്തിയ 32 കടകളിലെ ശുചിത്വ പരിശോധനയില്‍ രണ്ട് കടകള്‍ക്ക് നോട്ടീസ് നല്‍കി. പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയ ഫാസ്റ്റ് ഫുഡ് ഷോപ്പ് അടച്ചുപൂട്ടുകയും ചെയ്തു. കൂടാതെ ഈ കടയുടമയ്ക്ക് ആയിരം രൂപ പിഴ ചുമത്തിയിട്ടുമുണ്ട്.

ഇതിന് പുറമെ കോട്പ ആക്റ്റ് പ്രകാരവും കടകളില്‍ നിന്ന് പിഴ ഈടാക്കി. ആറ് കടകളില്‍ നിന്ന് 1200 രൂപയാണ് കോട്പ ആക്റ്റ് പ്രകാരം ഈടാക്കിയത്.

ചങ്ങരോത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രമീള എ.ടിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോബിന്‍ വര്‍ഗീസ്, പ്രനിഷ ടി.പി, ഷാജി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചതായി മെഡിക്കല്‍ ഓഫീസര്‍ ആനന്ദ്, പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.