തിക്കോടി സ്വദേശിയായ കരസേന ലെഫ്റ്റനന്റ് ആസാമില്‍ മരണപ്പെട്ടു


തിക്കോടി: പള്ളിക്കര സ്വദേശിയായ കരസേന ലെഫ്റ്റനന്റ് ആസാമില്‍ ഹൃദയാഘാതം മൂലം മരിച്ചു. താഴെ ഇല്ലത്ത് സന്തോഷ് കുമാറാണ് മരിച്ചത്. നാല്‍പത്തിയെട്ട് വയസായിരുന്നു.

തിങ്കളാഴ്ചയാണ് സന്തോഷ് മരണപ്പെട്ടത്. മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുമെന്നാണ് അറിയിച്ചത്. മൃതദേഹം വീട്ടിലെത്തിച്ചയുടന്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ഈമാസം 31ന് സേനയില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് അന്ത്യം. ഭാര്യ: സിന്ധു, മക്കള്‍: ശലഭ, ശ്രാവണ്‍. അച്ഛന്‍: കുഞ്ഞിരാമന്‍ നായര്‍. അമ്മ: ശാന്ത. സഹോദരങ്ങന്‍: പ്രശാന്ത് (ഇറിഗേഷന്‍ കൊയിലാണ്ടി).