പലചരക്കുകടയില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; സംഭവം നെല്ല്യാടി പാലത്തിന് സമീപം


മേപ്പയ്യൂര്‍: നെല്യാടി പാലത്തിന് സമീപത്തുള്ള പലചരക്ക് കടയില്‍ നിന്ന് നിരോധിത ഉത്പന്നങ്ങള്‍ പിടികൂടി. വേണു എന്നയാളുടെ കടയില്‍ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

കോഴിക്കോട് റൂറല്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. കെ. അശ്വകുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി എസ്.ഐ. എം.എല്‍. അനൂപിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍.

27 പാക്കറ്റ് നിരോധിത പുകയില ഉത്പന്നമാണ് പിടികൂടിയത്. റെയ്ഡില്‍ അസിസ്റ്റന്റ് എസ്.ഐ. ഇ. അഷ്റഫ്, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ കെ.പി. സുമേഷ്, സി. രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍ കെ.വി. ദിലീപ് എന്നിവര്‍ പങ്കെടുത്തു.