പരീക്ഷ മുടങ്ങി; കോഴിക്കോട്ട് പോളിടെക്‌നിക് കോളേജ് അടിച്ചു തകർത്ത് വിദ്യാർത്ഥികൾ


കോഴിക്കോട്: പരീക്ഷ മുടങ്ങിയെന്ന കാരണത്താൽ പോളിടെക്‌നിക് കോളേജ് അടിച്ചു തകർത്ത് വിദ്യാർത്ഥികൾ. കോഴിക്കോട് കളന്‍തോട് കെഎംസിറ്റി പോളിടെക്നിക് കോളേജാണ് വിദ്യാര്‍ഥികള്‍ അടിച്ചുതകർത്തത്.

അധ്യാപകര്‍ പണിമുടക്കിയതുമൂലം പരീക്ഷ മുടങ്ങുകയായിരുന്നു. ഇതിൽ രോഷാകുലരായാണ് വിദ്യാർത്ഥികൾ അക്രമം അഴിച്ചുവിട്ടത്.
എന്നാൽ ഏഴുമാസമായി തങ്ങൾക്കു ശമ്പളം കിട്ടിയിട്ടില്ല എന്നും അതിനാലാണ് പണിമുടക്ക് വേണ്ടിവന്നതെന്നും അധ്യാപകർ പറഞ്ഞു.