പരസ്പരം വായനാക്കൂട്ടം മാസികയുടെ സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരം പേരാമ്പ്ര സ്വദേശി ജയേഷ് മരുതോറയ്ക്ക്


പേരാമ്പ്ര: സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് സ്വന്തമാക്കി പേരാമ്പ്ര സ്വദേശി ജയേഷ് മരുതോറ. സംസ്ഥാന തലത്തില്‍ പരസ്പരം വായനാക്കൂട്ടം മാസിക നടത്തിയ പത്താമത് അയ്മനം കരുണാകരന്‍കുട്ടി സ്മാരക കഥാപുരസ്‌കാരത്തിലാണ് ജയേഷിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചത്. പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.

2022 ജനുവരി എട്ടിന് കേട്ടയം പബ്ലിക്ക് ലൈബ്രറിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. എല്ലാ വര്‍ഷവും പരസ്പരം വായനാക്കൂട്ടം മാസികയുടെ നേതൃത്വത്തില്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കാറുണ്ട്. കഥാ രചന, കവിത രചന എന്നീ വിഭാഗങ്ങളിലാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്.

സാഹിത്യത്തില്‍ താത്പര്യമുള്ള ജയേഷ് ഇതിനകം ഒരു കഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൃത സജ്ജീവനി എന്നാണ് കഥാസമാഹരത്തിന്റെ പേര്. കക്കട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരനാണ് ജയേഷ്.