പയ്യോളി ഹയർ സെക്കണ്ടറിയിൽ നവീകരിച്ച സയൻസ് ലാബുകൾ ഉദ്ഘാടനം ചെയ്തു


പയ്യോളി: പയ്യോളി ഹയർ സെക്കണ്ടറി സ്ക്കൂളിലെ നവീകരിച്ച സയൻസ് ലാബുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി.

പയ്യോളി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന അനുബന്ധ പരിപാടികളുടെ ഉദ്ഘാടനം കെ.ദാസൻ എം.എൽ.എ നിർവ്വഹിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂൾ പി.ടി.എ പ്രസിഡണ്ട് ബിജു കളത്തിൽ സ്വാഗതം പറഞ്ഞു.

പ്രിൻസിപ്പാൾ കെ.പ്രദീപൻ റിപ്പോർട്ടവ തരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ കെ.പി.ഷക്കീല, ബ്ലോക്ക് പഞ്ചായത്തംഗം എ.കെ.ശ്രീനിവാസൻ, വാർഡ് മെമ്പർ ബിനു കാരോളി, പി.ടി.എ എക്സിക്യൂട്ടീവംഗം കെ.പി.ഗിരീഷ് കുമാർ, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ കെ.സജിത്ത്, ഹെഡ് മാസ്റ്റർ കെ.എൻ.ബിനോയ് കുമാർ എന്നിവർ സംസാരിച്ചു.

കഴിഞ്ഞ വർഷത്തെ ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര സമർപ്പണം ഇതോടൊപ്പം എംഎൽഎ നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജിജേഷ്.എം.ടി ചടങ്ങിൽ നന്ദി പറഞ്ഞു.