പയ്യോളി അയനിക്കാട് സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു


പയ്യോളി: അയനിക്കാട് സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. കുറ്റിയില്‍ പീടികയ്ക്ക് സമീപം പൊന്ന്യേരി രമേശനാണ് നവംബര്‍ 26 ന് ബഹ്‌റൈനിലെ ജുഫൈറില്‍ മരിച്ചത്. അന്‍പത്തിയൊന്ന് വയസായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.

പരേതരായ ഒതേനന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ജിത്ത.

മക്കള്‍: ലയ (എയര്‍ഹോസ്റ്റസ് ട്രെയിനിങ് സെന്റര്‍, കോഴിക്കോട്), അലന്‍ (വിദ്യാര്‍ത്ഥി, ജി.വി.എച്ച്.എസ്.എസ് പയ്യോളി).

സഹോദരങ്ങള്‍: നളിനി, സൗമിനി, പരേതനായ കുഞ്ഞിക്കണ്ണന്‍.