പയ്യോളിയുടെ ഹൃദയത്തുടിപ്പറിഞ്ഞ് കാനത്തിൽ ജമീല


പയ്യോളി: കാനത്തിൽ ജമീലയുടെ ബുധനാഴ്ചത്തെ മണ്ഡല പര്യടനം കാലത്ത് 8.30ഓടെ വടക്കേ അതിർത്തിയായ കോട്ടക്കലിൽനിന്നും ആരംഭിച്ചു. കൊളാവിപ്പാലം, കോട്ടക്കടപ്പുറത്തെത്തിയ സ്ഥാനാർത്ഥി അവിടെയുള്ള മൽസ്യതൊഴിലാളികളെ കണ്ടു വോട്ട് അഭ്യർത്ഥന നടത്തി. കോട്ടപുഴയുടെ തീരത്ത് മണൽ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ കണ്ടു. തുടർന്ന് അടുത്ത പ്രദേശമായ കാപ്പുംകരയിലേക്ക് പുറപ്പെട്ടു.

പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. അവരോട് സ്നേഹ അന്വേഷണം നടത്തി അൽപനേരം ചെലവഴിച്ചശേഷം പ്രദേശത്തെ രണ്ട് മരണ വീടുകൾ സന്ദർശിച്ചു. തുടർന്ന് ഇരിങ്ങലിലെ മൂരാട് വീവേഴ്സ് സൊസൈറ്റിയിൽ എത്തി തൊഴിലാളികളെ കണ്ടു.

വർഷങ്ങളായി കിടപ്പ് രോഗിയായ മൂരാട് പ്രദേശത്തെ പടിഞ്ഞാറെ തുരുത്തി മാണിക്യത്തിനെ കണ്ട് അനുഗ്രഹം വാങ്ങി. അടുത്ത പ്രദേശമായ പയ്യോളി നോർത്തിലേക്ക് യാത്രയായി. അവിടെ മൂന്നോളം മരണ വീടുകൾ സന്ദർശിച്ചശേഷം പയ്യോളി സൗത്തിലെ കിഴൂർ അർബൻ ആശുപത്രിയിലെത്തി ഡോക്ടർമാരെയും നഴ്സുമാരെയും മറ്റു ജീവനക്കാരെയും കണ്ടു.

തുടർന്ന് തച്ചൻ കുന്നിലെ സബ് രജിസ്ട്രാർ ഓഫീസ് സന്ദർശിച്ചു. സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സിപിഐ നേതാവും, അധ്യാപകനുമായ രോഗശയ്യയിൽ കിടക്കുന്ന വിആർവിജയരാഘവൻ മാസ്റ്ററെ സന്ദർശിച്ചു ആശിർവാദം വാങ്ങിയശേഷം തിക്കോടി സൗത്തിലെ 39, 45, 47 ബൂത്തുകളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു.

പള്ളിക്കരയിലെ വെളുത്തേടത്ത് കോളനി സന്ദർശിക്കുകയും കോളനി നിവാസികളു ടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തു. തുടർന്ന് പ്രദേശത്തെ പൗര പ്രമുഖരെ സന്ദർശിച്ചശേഷം പര്യടനത്തിന് സമാപനമായി.

എൽഡിഎഫ് നേതാക്കളായ എംപി.ഷിബു, എൻ.ടി.അബ്ദുറഹ്മാൻ, ടി.ഷീബ, ഡി.ദീപ, ടി.അരവിന്ദാക്ഷൻ, കൊളാവിപ്പാലം രാജൻ, പി.ഷാജി, കെ.കെ.ഗണേശൻ, എൻ.സി.മുസ്തഫ, പി.വി.രാമചന്ദ്രൻ, പി.വി.രാമചന്ദ്രൻ, പി.ജനാർദ്ദനൻ, ഷൈമ ശ്രീജു, കെ.ശശിധരൻ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.