പയ്യോളിയിൽ നിയന്ത്രണം വിട്ട ബസ് മീൻ കടക്കുള്ളിലേക്ക് പാഞ്ഞു കയറി; അഞ്ച് വാഹനങ്ങൾ തകർന്നു, മൂന്ന് പേർക്ക് പരുക്ക് (വീഡിയോ കാണാം)


പയ്യോളി: നിയന്ത്രണം വിട്ട ബസ് മീൻ കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറി, മൂന്നു പേർക്ക് പരിക്ക്. പയ്യോളി പേരാമ്പ്ര റോഡിൽ നെല്ലേരി മാണിക്കോത്താണ് സംഭവം. മീൻകടയ്ക്കും സമീപത്തു നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പേരാമ്പ്രയിൽ നിന്നു വടകരയിലേക്ക് പോവുകയായിരുന്ന കെഎൽ 18 സി 5949 ബസ്സാണ് അപകടത്തിൽ പെട്ടത്.

അമിത വേഗത്തിലായിരുന്നു ബസ്. റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽനട യാത്രക്കാരനെ രക്ഷിക്കാനായി മുൻപിലുള്ള ടിപ്പർ ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ തൊട്ട് പുറകിൽ വരുകയായിരുന്ന ബസ്സിന് നിയന്ത്രണം ലഭിച്ചില്ല. നേരെ തൊട്ടടുത്ത മീൻകടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കടയുടെ ചില്ലു പൂർണ്ണമായും തകർന്നു പോയി.

കടയിൽ നിന്ന് മത്സ്യം വാങ്ങിയ ശേഷം പോകുവാനായി ബൈക്കിൽ കയറിയ മണിയൂർ കരുവാണ്ടിമൂക്ക് കണ്ണോത്ത് സനൽ (28), പിലാത്തോട്ടത്തിൽ ബിനോയ് (28) എന്നിവർ ബസ്സിനും മതിലിനും ഇടയിൽ പെടുകയായിരുന്നു. തച്ചൻകുന്ന് മെഹനസ്സിൽ ഷാനിറയ്ക്കും(38 ) കാലുകളിൽ പരുക്കേറ്റു. മൂവരും ആശുപത്രികളിൽ ചികിത്സ തേടി.

അപകടത്തിൽ അഞ്ച് ഇരുചക്ര വാഹനങ്ങൾ തകർന്നു.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.