പയ്യോളിയിൽ ഇരുപത്തി എട്ടു പേർക്കും, ഉള്ളിയേരിയിൽ അഞ്ച് പേർക്കും സമ്പർക്കം വഴി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: പയ്യോളിയിൽ ഇരുപത്തി എട്ടും, ഉള്ളിയേരിയിൽ അഞ്ചും പുതിയ കോവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. സമ്പർക്കത്തിലൂടെയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്താണ് പയ്യോളി.
മേപ്പയൂരിൽ രണ്ടു പേർക്കും തിക്കോടി അരിക്കുളം എന്നിവിടങ്ങളിൽ ഓരോരുത്തർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ ഇന്ന് 398 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 383 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5829 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 297 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 1
ഒഞ്ചിയം – 1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 1
കോഴിക്കോട് – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 13
വടകര – 1
തിരുവള്ളൂര്‍ – 1
തിക്കോടി – 1
താമരശ്ശേരി – 1
പുറമേരി – 1
പേരാമ്പ്ര – 1
നൊച്ചാട് – 1
മേപ്പയൂര്‍ – 2
എടച്ചേരി – 3
അരിക്കുളം – 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 95
പയ്യോളി – 28
അത്തോളി – 8
എടച്ചേരി – 6
ഏറാമല – 25
ഫറോക്ക് – 9
കടലുണ്ടി – 8
കുന്ദമംഗലം – 5
കുന്നുമ്മല്‍ – 5
കുറുവട്ടൂര്‍ – 10
നടുവണ്ണൂര്‍ – 9
ഒളവണ്ണ – 5
ഒഞ്ചിയം – 9
പനങ്ങാട് – 7
പുതുപ്പാടി – 5
രാമനാട്ടാകര – 14
ഉള്ള്യേരി – 5
ഉണ്ണിക്കുളം – 5
വടകര – 11
വില്ല്യാപള്ളി – 16
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 2
കോഴിക്കോട് – 1
ചങ്ങരോത്ത് – 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3364
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 124
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -33