പയ്യോളിയിലെ സി.പി. എം. ഓഫീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ തീവെച്ച കേസ്; പ്രതികളെ വെറുതെ വിട്ടു


കൊയിലാണ്ടി: പയ്യോളിയിലെ സി.പി. എം. ഓഫീസ് തീവെച്ച കേസിലെ പ്രതികളായ ബി.ജെ.പി പ്രവർത്തകരെ വെറുതെ വിട്ടു. സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസും, ഏരിയാ കമ്മിറ്റി ഓഫീസും പ്രവർത്തിക്കുന്ന പയ്യോളി ടൗണിലെ ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന കെട്ടിടം തീവെച്ച് നശിപ്പിക്കുകയും, സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്ത കേസിലാണ് വിധി വന്നത്. പ്രതികളായ ബി.ജെ.പി.ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു കൊണ്ടുള്ള ഉത്തരവ് കൊയിലാണ്ടി അസിസ്റ്റന്റ് സെഷൻസ് കോടതി പുറപ്പെടുവിച്ചു.

2012 ഫെബ്രുവരി മാസം 13 നാണു കേസിനാസ്പദമായ സംഭവം നടന്നത്. ബി.എം.എസ്. പ്രവർത്തകനായ പയ്യോളി മനോജ് വധകേസിനോടനുബന്ധിച്ച് ഹർത്താലായിരുന്നു അന്ന്. നടന്ന സംഭവത്തിൽ പയ്യോളി പോലിസ് കേസ് റജിസ്റ്റർ ചെയ്യുകയും 2013 ൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഏഴുവർഷത്തിന് ശേഷമാണ് വിധി പറഞ്ഞത്.

പ്രതികളായ| സനൽ ദാസ് അത്തികുളങ്ങര, വിജീഷ് കടപ്പുറം പാരപ്പറമ്പിൽ, ജ്യോതിഷ് പുത്തൻ മരച്ചാലിൽ, പ്രസാദ് കടപ്പുറം പറമ്പിൽ, കമ്പിവളപ്പിൽ, ദീപൻ കടപ്പുറം താര പറമ്പിൽ, ശ്രീജേഷ് ഞ്ഞെഴുക്കോട്ട് താരപ്പറബിൽ, എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

പ്രതിയായ രാജീവൻ പുത്തൻ മരച്ചാലിൽ വിചാരണക്കിടെ മരണപ്പെട്ടിരുന്നു. കൊയിലാണ്ടി സബ്ബ് ജഡ്ജ് എ.എം അഷ്റഫാണ് വിധി പറഞ്ഞത്.പ്രതികൾക്ക് വേണ്ടി അഡ്വ. വി.സത്യൻ ഹാജരായി.