പപ്പായ പറിച്ചതിന് യുവതി അമ്മായിയമ്മയെ വെട്ടി; സംഭവം കണ്ണൂരില്‍
കണ്ണൂര്‍: പപ്പായ പറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവതി ഭര്‍ത്താവിന്റെ അമ്മയെ വെട്ടി. കണ്ണൂര്‍ ചെറുകുന്നില്‍ കഴിഞ്ഞദിവസമാണ് സംഭവം. സരോജിനിയ്ക്കാണ് വെട്ടേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
സംഭവത്തില്‍ സരോജിനിയുടെ മകന്റെ ഭാര്യ സിന്ധുവിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. ഐ.പി.സി 341, 324, 304 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സിന്ധു നട്ടുവളര്‍ത്തിയ പപ്പായയില്‍ നിന്നും സരോജി പപ്പായ പറിച്ചതാണ് തര്‍ക്കത്തിനു കാരണം. വഴക്ക് മൂത്തതോടെ സിന്ധു കത്തിയെടുത്ത് സരോജിനിയെ വെട്ടുകയായിരുന്നു.
സരോജിനിയുടെ കയ്യിലാണ് വെട്ടേറ്റത്. ഇരുവരും തമ്മില്‍ നിരന്തരം വഴക്കുകൂടാറുണ്ടെന്ന് പൊലീസ് പറയുന്നു.