പന്നിമുക്ക്-ആവള റോഡിന്റെ പണി പൂര്‍ത്തീകരിക്കണം; പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി എ.ഐ.വൈ.എഫ്


പേരാമ്പ്ര: പന്നിമുക്ക്-ആവള റോഡിന്റെ പണി പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ചെറുവണ്ണൂര്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. പേരാമ്പ്ര പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു.

കെ.എം ലെനീഷ് അധ്യക്ഷത വഹിച്ചു. ധനേഷ് കാരയാട്, ജിജോയ് ആവള, എ.ബി.ബിനോയ്, അഖില്‍ കേളോത്ത്, അശ്വിന്‍ ആവള തുടങ്ങിയവര്‍ സംസാരിച്ചു.