പന്നിക്കോട്ടൂരില്‍ വന്യജീവി സങ്കേതത്തില്‍ അറവുമാലിന്യം തള്ളിയ ആള്‍ക്കെതിരെ കേസെടുത്തു
പേരാമ്പ്ര: പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചിലെ മലബാര്‍ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട പന്നിക്കോട്ടൂര്‍ഭാഗത്ത് അറവുമാലിന്യം തള്ളിയ ആള്‍ക്കെതിരെ കേസെടുത്തു. കൊല്ലം കുന്നേല്‍ ഷിജു അഗസ്റ്റിന്റെ പേരിലാണ് പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തത്. പ്ലാസ്റ്റിക് ചാക്കിലാക്കിയാണ് ഇയാള്‍ വന്യജീവി സങ്കേതത്തില്‍ അറവുമാലിന്യം തള്ളിയത്.
മാലിന്യം കൊണ്ടുവരാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പെരുവണ്ണാമൂഴി ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ കസ്റ്റഡിയിലെടുത്തു. വനത്തിനകത്ത് കൂടി കടന്ന് പോകുന്ന റോഡിന് ഇരുവശത്തും മാലിന്യം തള്ളുന്നത് വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ ഈ ഭാഗത്ത് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരുന്നു.