പന്തിരിക്കരയിൽ ഓട്ടോ-ടാക്സി സ്റ്റാന്റ് നിർമ്മിക്കണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ യൂണിയൻ പന്തിരിക്കര സെക്ഷൻ സമ്മേളനം


പേരാമ്പ്ര: പന്തിരിക്കരയിൽ ഓട്ടോ-ടാക്സി സ്റ്റാന്റ് നിർമ്മിക്കണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ യൂണിയൻ (സി.ഐ.ടി.യു) പന്തിരിക്കര സെക്ഷൻ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പാടിക്കണ്ടി സുനില്‍കുമാര്‍ നഗറില്‍ നടന്ന സമ്മേളനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.ഐ.ടി.യു ഏരിയ വൈസ് പ്രസിഡന്‍റുമായ കെ. സുനിൽ ഉദ്ഘാടനം ചെയ്തു.

സി.സി. ദാസൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.എം.കുമാരന്‍, സി.കെ.പ്രമോദ്, വി.എം.ബാബു, ലിനീഷ് പാലേരി എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.

എം.വി.പങ്കജാക്ഷന്‍ അധ്യക്ഷനായ ചടങ്ങില്‍ കെ.സി.തോമസ് പതാക ഉയര്‍ത്തി. രക്തസാക്ഷി പ്രമേയം രാജന്‍ കുന്നത്തുംഅനുശോചന പ്രമേയം കെ.കെ.ബാബുവും അവതരിപ്പിച്ചു. സുഭാഷ് എ.ബി റിപ്പാര്‍ട്ട് അവതരിപ്പിച്ചു.

പന്തിരിക്കരയില്‍ ഓട്ടോ ടാക്സി സ്റ്റാന്‍റ് നിര്‍മ്മിക്കുക, 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുക, ഓട്ടോ-ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക,ലൈറ്റ് മോട്ടോറിനെ ജി.പി.എസ് പരിധിയില്‍ നിന്നും ഒഴിവാക്കുക എന്നീ നാല് പ്രമേയങ്ങള്‍ സമ്മേളനത്തിൽ അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി സുഭാഷ് എ.ബി (സെക്രട്ടറി), എം.വി.പങ്കജാക്ഷന്‍ (പ്രസിഡന്റ്), ബാബു കെ.കെ (ട്രഷര്‍), എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.