പന്തിരിക്കരയില്‍ സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ


പേരാമ്പ്ര: പന്തിരിക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. പന്തിരിക്കരയില്‍ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ സോഫിയ മെഹര്‍ ഉദ്ഘാടനം ചെയ്തു. നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.

മേഖല പ്രസിഡന്റ് കെ.എം ഷിനോജ് അധ്യക്ഷത വഹിച്ചു. സി.പി.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ് മാസ്റ്റര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.സുനില്‍, കെ.വി കുഞ്ഞിക്കണ്ണന്‍, പി.എസ്.പ്രവീണ്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.കെ അജീഷ് മാസ്റ്റര്‍, ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ്, ലോക്കല്‍ സെക്രട്ടറി പി എം.കുമാരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രശസ്ത ഗസല്‍ ഗായകന്‍ അലോഷി ആദവും സംഘവും അവതരിപ്പിച്ച ഗസല്‍ സന്ധ്യയും ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം അരുണ്‍ കുമാര്‍ നയിച്ച ചെങ്കതിര്‍ പാലേരിയുടെ ഗാനമേളയും വേദിയില്‍ അരങ്ങേറി. പരിപാടിയില്‍ മേഖല സെക്രട്ടറി എ.പി.ബിപിന്‍ സ്വാഗതവും പറഞ്ഞു സംഘാടക സമിതി ചെയര്‍മാന്‍ സ.കെ.എസ് സജിത്ത് നന്ദി പറഞ്ഞു.