പന്തിരിക്കരയിലെ മദ്രസ അധ്യാപകരെ ആദരിച്ച് ആവടുക്ക ഹയാത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി


പന്തിരിക്കര: അധ്യാപക ദിനത്തില്‍ പന്തിരിക്കരയിലെ മദ്രസ അധ്യാപകരെ ആദരിച്ചു. മുനവ്വിറുല്‍ ഇസ്ലാം മദ്രസയില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ച വാഴയില്‍ അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, ചാലുപറമ്പില്‍ ഫരീദ് മുസ്ലിയാര്‍ എന്നിവരെയാണ് ആദരിച്ചത്. കുരുവത്ത്കണ്ടി നാസറിന്റെ നേതൃത്വത്തില്‍ ചുമതലയേറ്റ ആവടുക്ക ഹയാത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ പ്രഥമ പരിപാടിയായാണ് അധ്യാപകരെ ആദരിച്ചത്.

മദ്രസ അധ്യാപകരെ കെ.കെ മമ്മുഹാജി, കെ.എം പോക്കര്‍ എന്നിവര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. മഹല്ല് സെക്രട്ടറി മണ്ണാറത്ത് സുലൈമാന്‍ മാസ്റ്റര്‍, ട്രഷറര്‍ ഇ. കെ കുഞ്ഞാലി ഹാജി, എ. കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍, മുഹമ്മദ് കൊല്ലോറത്ത്, കെ. കെ അബ്ദുറഹ്‌മാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.