പന്തല്‍ പൊളിച്ചാലൊന്നും ഞങ്ങള്‍ നിശബ്ദരാവില്ല; ചെങ്ങോട്ടുമല സമര പന്തല്‍ പൊളിച്ചു നീക്കാന്‍ ശ്രമം
പേരാമ്പ്ര : ചെങ്ങോടുമല ഖനനവിരുദ്ധ ആക്‌ഷൻ കൗൺസിൽ നരയംകുളം കല്പകശ്ശേരി താഴെ നിർമിച്ച സമരപ്പന്തൽ പൊളിക്കാൻശ്രമം. പന്തലിന്റെ മേൽക്കൂരയിലെ രണ്ടു ടാർപായ എടുത്തുമാറ്റി. മൂന്നുവർഷംമുമ്പ് കെട്ടിയുണ്ടാക്കിയതാണ് പന്തൽ. കഴിഞ്ഞവർഷം പുതുക്കിപ്പണിതിരുന്നു.
സംഭവത്തിൽ സമരസമിതിനേതാക്കളായ സുരേഷ് ചീനിക്കൽ, കല്പകശ്ശേരി ജയരാജൻ എന്നിവർ പോലീസിൽ പരാതി നൽകി. കൂരാച്ചുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പന്തൽ തകർക്കാൻ ശ്രമിച്ചതിൽ ആക്‌ഷൻ കൗൺസിൽ പ്രതിഷേധിച്ചു. ക്വാറിക്കാർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. സമര പന്തല്‍ പൊളിച്ചു നീക്കിയാലൊന്നും ഞങ്ങളെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്ന് ചെങ്ങോട്ടുമല സമര സമിതി വ്യക്തമാക്കി.