പത്താം ക്ലാസുകാർക്കായി പുളിയഞ്ചേരി കെ.ടി.എസിന്റെ അയൽപ്പക്ക പഠന കേന്ദ്രം


കൊയിലാണ്ടി: എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായി കെ.ടി.എസ് അയല്‍പക്ക പഠനകേന്ദ്രം റിവിഷന്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. ജനുവരി 20 മുതല്‍ 26 വരെയാണ് റിവിഷന്‍ ക്ലാസുകള്‍ നടക്കുക. വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ പുളിയഞ്ചേരി സൗത്ത് എല്‍.പി.സ്‌കൂളിലാണ് ക്ലാസുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായി ഓരോ വിഷയത്തിന്റെയും ഓണ്‍ലൈന്‍ ക്ലാസുകളുടെ സൂക്ഷ്മതല റിവിഷനാണ് കെ.ടി.എസ് അക്കാദമിക കേന്ദ്രം അവസരമൊരുക്കുന്നത്. ഓരോ വിഷയങ്ങള്‍ക്കും വിദഗ്ധരായ അധ്യാപകരുടെ സേവനം ക്ലാസില്‍ ലഭ്യമാകും.


ക്ലാസുകളുടെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ വലിയാട്ടില്‍ രമേശന്‍ മാസ്റ്റര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. ഡോ.പി.കെ.ഷാജി, മോഹനന്‍ നടുവത്തൂര്‍ തുടങ്ങിയവര്‍ ആദ്യ ദിനത്തില്‍ അധ്യാപകരായി.

കൊറോണയെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടതിനാല്‍ ഡിജിറ്റല്‍ ക്ലാസുകളിലൂടെയാണ് എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്തിയത്. ജൂണ്‍ ഒന്ന് മുതലാണ് കൈറ്റ് വിക്ടേഴ്സിലൂടെ ‘ഫസ്റ്റ്ബെല്‍’ എന്ന പേരില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചത്. ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഫസ്റ്റ്ബെല്‍’ എന്ന ഡിജിറ്റല്‍ ഫ്‌ലാറ്റ് ഫോമിലൂടെ ക്ലാസുകള്‍ നല്‍കിയത്. ഈ സാഹചര്യത്തില്‍ നേരിട്ടും ഓണ്‍ലൈനിലൂടെയും കെ.ടി.എസ് അക്കാദമിക കേന്ദ്രം നിരന്തര ഇടപെടല്‍ നടത്തിയിരുന്നു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക