പത്താംക്ലാസിലെ ‘കണക്ക്’ തീര്‍ത്തതെന്ന് സൂചന; കൊടുവള്ളിയില്‍ പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്; (വീഡിയോ കാണാം)
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. രണ്ട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തമ്മിലാണ് അടി നടന്നത്. പത്താംക്ലാസില്‍ പഠിച്ചിരുന്ന സമയത്തെ വൈരാഗ്യമാണ് തല്ലിനു പിന്നിലെന്നാണ് സൂചന.
രണ്ട് സ്‌കൂളുകള്‍ക്കിടയിലുള്ള ചുണ്ടപ്പുറത്ത് എന്ന സ്ഥലത്തുവെച്ചാണ് സംഘര്‍ഷമുണ്ടായത്. പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥികള്‍ തല്ലുകൂടുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്. സംഭവത്തില്‍ പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.
കരുവന്‍പൊയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേയും കൊടുവള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും പ്ലസ് വണ്‍ വിദ്യര്‍ഥികളാണ് ഏറ്റുമുട്ടിയത്. വിദ്യാര്‍ഥികള്‍ പരീക്ഷക്കായി സ്‌കൂളിലെത്തുമ്പോള്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത സ്‌കൂള്‍ അധികൃതര്‍ മുന്‍കൂട്ടി കണ്ടിരുന്നു. അതിനാല്‍ തന്നെ സ്‌കൂളില്‍ വെച്ചൊരു സംഘര്‍ഷം ഒഴിവാക്കാനുള്ള ശ്രമം അധികൃതര്‍ ഇല്ലാതാക്കിയിരുന്നു.
വീഡിയോ കാണാം:
സ്കൂൾ തുറന്നു അടി തുടങ്ങി from Justin on Vimeo.