പത്തനംതിട്ട റാന്നിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
പത്തനംതിട്ട: റാന്നി മാടത്തരുവിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചേത്തയ്ക്കല്‍ പിച്ചനാട് പ്രസാദിന്റെ മകന് ശബരി, ചേത്തയ്ക്കല്‍ പത്മാലയത്തില്‍ അജിയുടെ മകന് ജിത്തു എന്നിവരാണ് മരിച്ചത്. രണ്ടുപേരും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഒരു കുട്ടിയെ രക്ഷപ്പെടുത്തി.