പത്തനംതിട്ടയില്‍ മര്‍ദനമേറ്റ അഞ്ച് വയസ്സുകാരി മരിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍


പത്തനംതിട്ട: കുമ്പഴയില്‍ മര്‍ദനത്തെ തുടര്‍ന്ന് അഞ്ച് വയസ്സുകാരി മരിച്ചു. രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. രണ്ട് ദിവസമായി കുട്ടിക്ക് മര്‍ദനമേറ്റതായി അമ്മ പൊലീസിന് മൊഴി നല്‍കി. കുട്ടിയുടെ ശരീരത്തില്‍ രണ്ട് ദിവസം പഴക്കമുള്ള മുറിവുകള്‍ കണ്ടെത്തി. കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. മദ്യപാനിയായ ഇയാളുടെ മര്‍ദനമേറ്റാണ് കുട്ടി മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


കുട്ടിയുടെ രണ്ടാനച്ഛന്‍ പതിവായി മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അമ്മ വീട്ടുജോലിക്ക് പോയ സമയത്താണ് കുട്ടിക്ക് മര്‍ദനമേറ്റത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.