പതിമൂന്ന് പേർക്ക് കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചു; പന്ത്രണ്ട് പേർക്ക് സമ്പർക്കം വഴി


കൊയിലാണ്ടി: പതിമൂന്ന് പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതിൽ പന്ത്രണ്ട് പേർക്ക് സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. ഇതര സംസ്ഥാനത്തു നിന്ന് എത്തിയ ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇന്നലെ അഞ്ച് കോവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ഇവർക്കെല്ലാം സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഏറ്റവും കുറവ് കോവിഡ് കേസുകൾ ഇന്നലെയാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പത്തിനും ഇരുപത്തി അഞ്ചിനും ഇടയിൽ ആളുകൾക്കാണ് ഒരു ദിവസം കൊയിലാണ്ടിയിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഒരാഴ്ചക്കിടയിലെ കൊവിഡ് കണക്കുകൾ സൂചിപ്പിക്കുന്നത് സമ്പർക്കം വഴിയുള്ള കൊവിഡ് കേസുകൾ കൊയിലാണ്ടിയിൽ കൂടി വരികയാണ് എന്നാണ്. കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ രോഗ ഉറവിടം വ്യക്തമല്ലാത്തതും വിദേശത്തു നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ഉൾപ്പെടുന്നു. കൊവിഡ് പോസിറ്റീവായവരിൽ ഭുരിപക്ഷം ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.

ബാലുശ്ശേരിയിൽ എട്ട് പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയണ് രോഗം ബാധിച്ചത്.
ഇന്നലെ കൊവിഡ് കേസുകൾ ഒന്നും ബാലുശ്ശേരിയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഫെബ്രുവരി ഇരുപത്തി ഏഴാം തിയ്യതി ഇതര സം സ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടു പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇന്ന് 380 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 361 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5039 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 341 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 4

പുറമേരി – 1
കൊടിയത്തൂര്‍ – 1
കടലുണ്ടി – 1
മുക്കം – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 2

തിരുവള്ളൂര്‍ – 1
കൊയിലാണ്ടി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 13

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
ഫറോക്ക് – 1
കുന്ദമംഗലം – 1
കുന്നുമ്മല്‍ – 1
മടവൂര്‍ – 1
മണിയൂര്‍ – 1
പെരുമണ്ണ – 1
വടകര – 3
ഒഞ്ചിയം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 109

ബാലുശ്ശേരി – 8
ചക്കിട്ടപ്പാറ – 7
ചേളന്നൂര്‍ – 8
കടലുണ്ടി – 17
കൊയിലാണ്ടി – 12
കുന്നമംഗലം – 19
കുന്നുമ്മല്‍ – 11
കുറ്റ്യാടി – 7
നരിപ്പറ്റ – – 34
ഒളവണ്ണ – 5
പെരുവയല്‍ – 10
തലക്കുളത്തൂര്‍ – 5
തിരുവള്ളൂര്‍ – 5
വടകര – 15

• കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – ഇല്ല

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5336
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 171
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 42