പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായ ജാനകിക്കാട് സാമൂഹിക വിരുദ്ധരുടെ താവളമാകുമെന്ന് നാട്ടുകാര്‍ നാട്ടുകാര്‍
കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നതായി നാട്ടുകാര്‍. ലഹരി, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കാനും വിതരണം ചെയ്യാനും ഇവിടെ ആളുകള്‍ എത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ഉള്‍ക്കാട്ടിലേക്ക് കയറിപ്പോയാല്‍ ആളുകള്‍ കാണില്ല. കേന്ദ്രത്തില്‍ അനാശാസ്യം നടക്കാതിരിക്കാന്‍ പൊലീസ് പെട്രാളിങ് നടത്തുമെന്ന് നാദാപുരം എ.എസ്.പി നിധിന്‍രാജ് പറഞ്ഞു.
ഈ മാസം മൂന്നിനാണ് പ്ലസ് ടു വിദ്യാര്‍ഥിയെ ജാനകിക്കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ പരിചയമുള്ളവരാണ് പ്രതികള്‍ നാലുപേരും. പെണ്‍കുട്ടിയുടെ കാമുകനാണ് അഞ്ചുപേര്‍ക്കുമുള്ള ടിക്കറ്റ് എടുത്തത്. പെണ്‍കുട്ടിക്ക് മധുര പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്താണ് കൃത്യത്തിന് വിധേയമാക്കിയത്. ഇതുസംബന്ധിച്ച് ശാസ്ത്രീയ അന്വേഷണം നടത്തുമെന്ന് നിധിന്‍ രാജ് പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം കുറ്റ്യാടി ചെറുപുഴ പാലത്തിന് സമീപം പെണ്‍കുട്ടിയെ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ആളുകള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയെ എത്തിക്കുകയുമായിരുന്നു.