പതിനഞ്ച് പേര്‍ക്ക് കൊയിലാണ്ടിയില്‍ സമ്പര്‍ക്കം വഴി കൊവിഡ് ബാധിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് പതിനഞ്ച് പേര്‍ക്ക്. സമ്പര്‍ക്കം വഴിയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്. ഇന്നലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ അറുപതിന് മുകളില്‍ ആളുകള്‍ക്കാണ് കൊയിലാണ്ടിയില്‍ കൊവിഡ് പോസിറ്റീവായത്. ഇതില്‍ ഭൂരിപക്ഷം ആളുകള്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവര്‍ വീടുകളിലും, ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളിലും ചികിത്സയിലാണ്. സമ്പര്‍ക്ക കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു.
ചെങ്ങോട്ടുകാവില്‍ 14 പേര്‍ക്കും, പയ്യോളിയില്‍ 12 പേര്‍ക്കും, അരിക്കുളത്ത് എട്ട് പേര്‍ക്കും, മൂടാടി ആറ് പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു. പയ്യോളിയില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഇന്ന് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 656. വിദേശത്ത് നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകിച്ചു.
ജില്ലയില്‍ ഇന്ന് 663 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 623 പേര്‍ രോഗമുക്തരായി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
- കോഴിക്കോട് കോര്‍പ്പറേഷന്‍ 145
- അത്തോളി 34
- ഫറോക്ക് 22
- പെരുമണ്ണ 21
- ഉണ്ണിക്കുളം 21
- ഒളവണ്ണ 18
- പുതുപ്പാടി 17
- വടകര 17
- കൊയിലാണ്ടി 15
- പെരുവയല്‍ 15
- ചെങ്ങോട്ടുകാവ് 14
- തലക്കുളത്തൂര്‍ 14
- ചെറുവണ്ണൂര്‍.ആവള 13
- ഒഞ്ചിയം 13
- പയ്യോളി 12
- കൊടിയത്തൂര്‍ 12
- അഴിയൂര്‍ 11
- ഏറാമല 11
- കോടഞ്ചേരി 11
- ഉള്ള്യേരി 11
- ചേളന്നൂര്‍ 10
- അരിക്കുളം 8
- മണിയൂര്‍ 8
- മേപ്പയ്യൂര്‍ 8
- കാവിലുംപാറ 7
- കുറ്റ്യാടി 7
- നന്‍മണ്ട 7
- ചക്കിട്ടപ്പാറ 6
- കട്ടിപ്പാറ 6
- കൂത്താളി 6
- മൂടാടി 6
- പുറമേരി 6
- വേളം 6
- ചാത്തമംഗലം 5
- കാക്കൂര്‍ 5
- കുന്ദമംഗലം 5
- മുക്കം 5
- പേരാമ്പ്ര 5
- തിരുവളളൂര്‍ 5
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക