പതിനഞ്ചു നായും പുലിയും മുതല്‍ വരിയും നിരയും വരെ; ലോകനാർകാവ് കർഷകസമിതി ഓണാഘോഷം 14ന്, ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഇത്തവണ ഗ്രാമീണ കളികളും


വടകര: ലോകനാർകാവ് കർഷകസമിതി ഓണാഘോഷം ആർഭാടങ്ങളില്ലാതെ 14ന് ലോകനാർകാവ് ക്ഷേത്ര മൈതാനിയിൽ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ലോകനാർകാവിലെയും പരിസരപ്രദേശങ്ങളിലും മുതിർന്ന കർഷകരെയും കർഷകത്തൊഴിലാളികളെയും ചടങ്ങില്‍ ആദരിക്കും.

ഓണാഘോഷത്തിന്റെ ഭാഗമായി ഗ്രാമീണ കളികളുടെ ടൂർണമെന്റും നടത്തുന്നുണ്ട്. പതിനഞ്ചു നായും പുലിയും, കോട്ടകെട്ടൽ, വരിയും നിരയും, പൂജ്യം വെട്ടിക്കളം എന്നിവയാണ് മത്സരയിനങ്ങൾ. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ടൂർണമെന്റിൽ പങ്കെടുക്കാം. ഒരാൾക്ക് ഒരിനത്തിൽ മാത്രമായിരിക്കും മത്സരിക്കാനാവുക.

വിജയികൾക്ക് യഥാക്രമം 2001, 1001, 501 രൂപയുടെ കാഷ് അവാർഡുകളും ലഭിക്കും. കൂടുതൽ പോയിന്റ് നേടുന്ന സ്ഥാപനങ്ങൾക്ക് ഓവറോൾ ട്രോഫിയും നൽകും. സെപ്റ്റംബർ ഒൻപത്‌ ആണ് മത്സരത്തില്‍ പേര്‌ നൽകാനുള്ള അവസാന തീയതി. പത്രസമ്മേളനത്തിൽ എം.പി രവീന്ദ്രൻ, ടി.കെ മുകുന്ദൻ, കെ.വി മാധവൻ നായർ, വി.പി ശിവദാസ് എന്നിവർ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോൺ: 9048599399.

Description:Loknarkav Farmers Samiti Onam celebration on 14th