പഠിച്ച് ഉയരങ്ങളിലേക്ക് എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ ചെറുവണ്ണൂരില്‍ കെ എസ് യു അനുമോദിച്ചു


ചെറുവണ്ണൂര്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ കെ എസ് യു അനുമേദിച്ചു. ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുമോദന സദസ്സ് സംഘടിപ്പിച്ചത്. മുയിപ്പോത്ത് – വെണ്ണാറോഡ് മേഖലയില്‍ നടത്തിയ അനുമോദന സദസ്സിന്റ പഞ്ചായത്ത് തല ഉദ്ഘാടനം കെ എസ് യു കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് വി.ടി സൂരജ് നിര്‍വ്വഹിച്ചു.

തേജശ്രീ ജയരാജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കിഷോര്‍ കാന്ത് മുയിപ്പോത്ത്, മുആദ് നരിനട, ആദില്‍ മുണ്ടിയത്ത്, മുഹമ്മദ് ഷാഫി.ടി, ആദിത്യ പി.സി, അമൃത കെ.കെ, ആകാശ്.വി, വരുണ്‍ കെ.കെ, അക്ഷയ എന്‍.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.