പഠനോപകരണങ്ങള്‍ക്കായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് വാല്യക്കോട് എ.യു.പി സ്‌കൂള്‍


പേരാമ്പ്ര: നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിനുള്ള ധനസമാഹരണത്തിനായി വാല്യക്കോട് എ.യു.പി. സ്‌കൂളില്‍ ബിരിയാണി ചലഞ്ച് നടത്തി. പി.ടി.എ. കമ്മിറ്റിയും അധ്യാപകരും രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്നാണ് പരിപാടി നടത്തിയത്. പഞ്ചായത്ത് അംഗം കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക എ.കെ. സുബൈദ, പി.ടി.എ. പ്രസിഡന്റ് സി. ബാബുരാജ്, സലിം മിലാസ്, കൃഷ്ണദാസ്, കെ.സി. ബാലകൃഷ്ണന്‍, വി.വി. ദിനേശന്‍, കെ. സന്തോഷ്, എം.ടി. ഹമീദ്, ടി.പി. സുനില്‍, കെ. ബിജു, ടി.കെ. അനില്‍കുമാര്‍, ചന്ദ്രഹാസന്‍, പി.കെ. ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.