പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തിയ്യതി നവംബര്‍ 10


തിരുവനന്തപുരം: 2022ലെ നീറ്റ്/എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷാ പരിശീലനമാഗ്രഹിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളില്‍ നിന്നും പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഈ വര്‍ഷം മാര്‍ച്ചില്‍ പ്ലസ്ടു സയന്‍സ്, കണക്ക് വിഷയത്തില്‍ കുറഞ്ഞത് നാലു വിഷയങ്ങള്‍ക്കെങ്കിലും ബിയില്‍ കുറയാത്ത ഗ്രേഡ് ലഭിച്ച് വിജയിച്ചവരാകണം. ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരിശീലനത്തില്‍ പങ്കെടുത്തവരെയും പരിഗണിക്കും. രണ്ടിലേറെ പരിശീലനത്തില്‍ പങ്കെടുത്തവര്‍ അപേക്ഷിക്കേണ്ടതില്ല.

അപേക്ഷകരില്‍ നിന്നും കൂടുതല്‍ യോഗ്യരായ 90 പേരെയാണ് പരിശീലനത്തിന് തെരഞ്ഞെടുക്കുക. സംസ്ഥാനത്തെ പ്രമുഖ പരിശീലന സ്ഥാപനം വഴി ദീര്‍ഘകാല പരീശീലനമാണ് കുട്ടികള്‍ക്ക് നല്‍കുക. താല്‍പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, സമ്മതപത്രം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രത്തോടൊപ്പം പ്ലസ്ടു, ജാതി, വരുമാനം എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം കണ്ണൂര്‍ ഐ ടി ഡി പി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ 10 വൈകിട്ട് നാല് മണി. ഫോണ്‍: 0497 2700357