പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റിന്റെ കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചു; നടുവണ്ണൂരില്‍ പന്നിശല്യം ശല്യം രൂക്ഷമെന്ന് നാട്ടുകാര്‍
നടുവണ്ണൂര്‍: നടുവണ്ണൂരില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഒ.എം. കൃഷ്ണകുമാറിന്റെ വീട്ടുപറമ്പിലുള്ള തെങ്ങിന്‍തൈകള്‍, കപ്പ, ചേന. ചേമ്പ്, ഇഞ്ചി തുടങ്ങിയവയാണ് കഴിഞ്ഞ ദിവസം പന്നിക്കൂട്ടം നശിപ്പിച്ചത്.
നടുവണ്ണൂരിലെ ആറ്, 11 വാര്‍ഡുകളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞദിവസം രാത്രി ഒരുമണിയോടെ ഓട്ടോറിക്ഷയില്‍ വീട്ടിലേക്കു പോകുകയായിരുന്ന കോട്ടൂര്‍ പഞ്ചായത്ത് മുന്‍ അംഗം ഷാജി തച്ചയില്‍ നടുവണ്ണൂര്‍ കൃഷിഭവനടുത്ത് വാകയാട് റോഡില്‍ പന്നിക്കൂട്ടങ്ങളെ കണ്ടിരുന്നു. രണ്ട് വലിയ പന്നികളും എട്ടോളം കുട്ടികളുമുണ്ടായിരുന്നു.
പന്നികള്‍ പെറ്റുപെരുകുന്നത് വലിയ ഭീഷണിയായിമാറുകയാണ്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പന്നികളുടെ ഭീഷണി നിലനില്‍ക്കുന്ന കുന്നിന്‍പ്രദേശങ്ങളില്‍ മൂന്നുതവണ വനംവകുപ്പുദ്യോഗസ്ഥര്‍ പരിശോധനനടത്തിയിരുന്നു. ഉദ്യോഗസ്ഥരും പന്നികളെ വെടിവെക്കാന്‍ ലൈസന്‍സ് ലഭിച്ച കര്‍ഷകരും രാത്രിയില്‍ പലതവണ ശ്രമിച്ചിട്ടും പന്നികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.