‘ന്യൂറോ ഏരിയ’ നോവൽ ചർച്ചയും ശിവൻ എടമനയ്ക്ക് സ്വീകരണവും


മൂടാടി: മുചുകുന്ന് സ്വദേശിയും പത്രപ്രവർത്തകനുമായ ശിവൻ എടമന രചിച്ച ‘ന്യൂറോ ഏരിയ’ നോവൽ ചർച്ചയും, എഴുത്തുകാരനും ശിവൻ എടവനയ്ക്ക് സ്വീകരണവും ഒരുക്കുന്നു.
മാർച്ച് 7 ന് ഉച്ചക്ക് 2.30 ന് നടക്കുന്ന പരിപാ ശാസ്ത്ര സാഹിത്യ പരിഷത്ത് മുചുകുന്ന് യൂണിറ്റാണ് സംഘടിപ്പിക്കുന്നത്.

പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് മെമ്പർ എൻ.കെ.അഖില അധ്യക്ഷത വഹിക്കും.
ഷാജി വലിയാട്ടിൽ, ശിവൻ തെറ്റത്ത്, ദേവാനന്ദ് എസ്.രജീഷ് മാണിക്കോത്ത്, ടി.പി.വിജയൻ മാസ്റ്റർ, അതുൽ.എസ്.എൻ, ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, വി.എം.ഉണ്ണി, പി.രതീഷ്, രവീന്ദ്രൻ മുചുകുന്ന്, മിനി എബ്രഹാം, ബിജേഷ് രാമനിലയം, രവീന്ദ്രൻ തെക്കേടത്ത്, വിനോദ്.എൻ.പി, വിനീഷ്.എ.ടി, നിഷിത.ടി എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

ഡി.സി.ബുക്സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷൻ 2020 ഒന്നാം സമ്മാനത്തിന് അർഹമായ നോവലാണ് ‘ന്യൂറോ ഏരിയ’. വായന ലോകത്ത് പുസ്തകം ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു.
പരിപാടിയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖല കലാ വിഭാഗം തയ്യാറാക്കിയ ലഘു നാടകം അവതരിപ്പിക്കും.