നോഹയുടെ മിന്നുന്ന പ്രകടനം കാത്ത് പേരാമ്പ്രക്കാർ; ഒളിമ്പിക്സിൽ നോഹ നിർമ്മൽ ടോം ഇന്ന് കളത്തിലിറങ്ങും, സ്നേഹദീപം തെളിയിച്ച് നാട്
പേരാമ്പ്ര: ടോക്യോ ഒളിമ്പിക്സിൽ മത്സരിക്കാനിറങ്ങുന്ന നോഹ നിർമ്മൽ ടോമിന്റെ വീട്ടിൽ ഉണ്ണിക്കുന്നിലെ ന്യൂലൈഫിന്റെ നേതൃത്വത്തിൽ സ്നേഹദീപം തെളിയിച്ചു. നോഹയുടെ മാതാപിതാക്കളും സഹോദരങ്ങളും ന്യൂലൈഫ് ഭാരവാഹികളും പങ്കാളികളായി.
400 മീറ്റർ പുരുഷ വിഭാഗം റിലേ മത്സരത്തിലാണ് നോഹ ടോക്യോ ഒളിമ്പിക്സിൽ ട്രാക്കിലിറങ്ങുന്നത്. പൂഴിത്തോട് മാവട്ടം തൈക്കടുപ്പിൽ ടോമിച്ചന്റെയും ആലിസ് ലിയുടേയും അഞ്ചുമക്കളിൽ രണ്ടാമനാണ് നോഹ. പേരാമ്പ്ര മരുതേരി റോഡിലെ പുതിയ വീട്ടിലാണ് ഇപ്പോൾ താമസം. ഒളിമ്പിക്സിലെ നോഹയുടെ മിന്നുന്ന പ്രകടനം കാണാനായി കാത്തിരിക്കുകയാണ് കുടുംബവും നാടും.