നോയിഡയില്‍ കോവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മലയാളിയായ നഴ്‌സ് മരിച്ചു


നെട്ടയം: മലയാളി നഴ്‌സ് ഉത്തര്‍പ്രദേശില്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം. നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ജു ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ആശുപത്രിയില്‍ ചികിത്സ കിട്ടുന്നില്ലെന്ന് രഞ്ജു കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.

ഗ്രേറ്റര്‍ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് രഞ്ജു ജോലി ചെയ്തിരുന്നത്. ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ചികിത്സ ഫലപ്രദമല്ലെന്ന് കാട്ടി രഞ്ജു കുടുംബത്തിന് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു.