നൊച്ചാട്‌ പഞ്ചായത്തിൽ കോഴിമാലിന്യം ശേഖരിക്കാനും സംസ്കരിക്കാനുമുള്ള പദ്ധതി ആരംഭിച്ചു


പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിൽ കോഴി മാലിന്യ ശേഖരണത്തിന് സ്ഥിരം സംവിധാനം. പഞ്ചായത്തിലെ മുഴുവൻ കോഴിക്കടകളും ബന്ധിപ്പിച്ച്‌ ഫ്രഷ്‌ ഓർഗാനിക്‌ പ്രോഡക്ടുമായി ചേർന്നാണ്‌ സൗകര്യമൊരുക്കിയത്. കോഴിക്കടകളിലെ മാലിന്യം ഫ്രഷ് കട്ട് ഏജൻസി ശേഖരിക്കും. ഇതുസംബന്ധിച്ച്‌ പഞ്ചായത്ത്‌ അധികൃതരും ഏജൻസി പ്രതിനിധികളും തമ്മിൽ കരാറുണ്ടാക്കി.

മാലിന്യം സൂക്ഷിക്കാൻ എല്ലാ കടകളിലും എജൻസി ഫ്രീസർ നൽകി. ചാലിക്കരയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി എൻ ശാരദ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷിജി കൊട്ടാരക്കൽ, ബിന്ദു അമ്പാളി, ഏജൻസി പ്രതിനിധി യൂജീൻ ജോൺസൺ, അശ്വന്ത് മലയിൽ എന്നിവർ പങ്കെടുത്തു.