നൊച്ചാട് പഞ്ചായത്തിലെ വാല്യക്കോട് – പൊൻപറ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു


പേരാമ്പ്ര: നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് മൂന്നാംവാർഡിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തികരിച്ച വാല്യാക്കോട്-കൊളത്തോറത്ത് ചാലിൽ മുക്ക്-പൊൻപറ റോഡ് നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ശാരദ ഉദ്ഘാടനംചെയ്തു.

പി.എം. കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. പഞ്ചായത്തംഗം കെ. ശ്രീധരൻ, സി.പി. പദ്മനാഭൻ, ഷാജു പൊൻപറ, കുന്നുമ്മൽ ഗീത, പി.കെ. മോഹനൻ, കെ. സുജീവൻ, പി.കെ. അനിൽ, കെ.കെ. ബിത എന്നിവർ പ്രസംഗിച്ചു.