നേന്ത്രവാഴത്തോട്ടം നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍; വാഴത്തോട്ടം നശിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം മൊടക്കല്ലൂര്‍ ലോക്കല്‍ കമ്മിറ്റി


ബാലുശേരി: സാമൂഹ്യവിരുദ്ധര്‍ നേന്ത്രവാഴത്തോട്ടം നശിപ്പിച്ചു. മൂന്നു മാസം പ്രായമായ നൂറോളം വാഴകളാണ് നശിപ്പിച്ചത്. തോരായിയിലെ കുനിയില്‍ ശശി കുന്നത്തറ ആലിന്‍ചുവടിനടുത്ത് ഭൂമി പാട്ടത്തിനെടുത്ത് നടത്തുന്ന കൃഷിയാണ് ബുധനാഴ്ച രാത്രി ചവിട്ടി നശിപ്പിച്ചത്. പ്രദേശത്ത് സന്ധ്യയായാല്‍ മദ്യ മയക്കുമരുന്ന് സംഘം സജീവമാണ്.

വാഴത്തോട്ടം നശിപ്പിച്ച സാമൂഹ്യവിരുദ്ധ സംഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം മൊടക്കല്ലൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അത്തോളി പൊലീസില്‍ ശശി പരാതി നല്‍കി. വാഴത്തോട്ടം കെ എം സച്ചിന്‍ദേവ് എംഎല്‍എ സന്ദര്‍ശിച്ചു. സിപിഐ എം ലോക്കല്‍ സെക്രട്ടറി ചന്ദ്രന്‍, മുരളീധരന്‍, മനോജ് എന്നിവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.