നെൽക്കതിരണിഞ്ഞ് ചെറുവാടി പാടം; അന്നമൂട്ടാനായ് ജീവനക്കാരും.
മുക്കം: കൊടിയത്തൂരിലെ ചെറുവാടി പുഞ്ചപ്പാടം നിറകതിരണിഞ്ഞ് നിൽക്കുന്ന നയന മനോഹര കാഴ്ചകണ്ട് സന്തോഷത്തിലാണ് ജീവനക്കാരും, നാട്ടുകാരും. കേരള എൻ.ജി.ഒ യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ഏക്കറിലാണ് ഇവിടെ നെൽകൃഷിയിറക്കിയത്.
സർക്കാർ ഓഫീസിലെ ഫയലുകൾക്കിടയിൽ ജീവിച്ചു തീർക്കുന്ന ജീവനക്കാർ പാടത്തിറങ്ങിയത് പ്രദേശവാസികൾക്ക് പുതിയൊരനുഭവമായിരുന്നു. സംസ്ഥാന സർക്കാറിൻ്റെ ‘സുഭിക്ഷ കേരളം സുരക്ഷിത കേരളം ‘ പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കിയത്. കഴിഞ്ഞ നവംബർ 29 നാണ് ജീവനക്കാരുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചത്.
ഞാറ് നടീൽ ഉദ്ഘാടനം നിർവഹിച്ചത് എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ.പ്രേംകുമാർ ആയിരുന്നു. നിലമൊരുക്കൽ, ഞാറ് നടീൽ മുതൽ കൃഷിയുടെ എല്ലാ ഘട്ടത്തിലും കോഴിക്കോട് ജില്ലയിലെ വിവിധ ഓഫീസുകളിലെ എൻ.ജി.ഒ യൂണിയൻ പ്രവർത്തകരുടെ സജീവ പങ്കാളികളിത്തമുണ്ടായിരുന്നു.