നെല്ല്യാടിയിൽ വ്യാജവാറ്റ് കേന്ദ്രത്തിൽ പോലീസ് റെയ്ഡ്; വാറ്റുപകരണങ്ങൾ പിടിച്ചെടുത്തു


കൊയിലാണ്ടി: ലോക്ഡൗൺ കാലത്ത് വ്യാജവാറ്റ് വ്യാപകമാകുന്നതായി പരാതി. നെല്ല്യാടി കോയിത്തുമ്മൽ ഭാഗത്ത് വ്യാജവാറ്റ് കേന്ദ്രത്തിൽ കൊയിലാണ്ടി പോലീസ് റെയ്ഡ് നടത്തി. വ്യാജ ചാരായം നിർമ്മിക്കാൻ ഉപയോഗിക്കുന്ന നിരവധി വാറ്റുപകരണങ്ങൾ പോലീന് പിടിച്ചെടുത്തു.

പ്രദേശത്ത് വ്യാജമദ്യം നിർമ്മിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റെയ്ഡ്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ഡ്രോൺ ക്യാമറയുടെ സഹായത്തോടെ നിരീക്ഷണം നടത്തുമെന്നും റൂറൽ എസ്.പി. ഡോ.എ.ശ്രീനിവാസ് ഐ.പി.എസ് അറിയിച്ചു.

കൊയിലാണ്ടി പോലീസ് എസ്.ഐ ടി.കെ.ശ്രീജു, സിവിൽ പോലീസ് ഓഫീസർമാരായ അഭിജിത്ത്.കെ, സുനിൽ.കെ, സുരേഷ്.ഒ.കെ, ബിജു വാണിയംകുളം, രാജേഷ്.സി എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.