നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ വീണ് ഒരാളെ കാണാതായി; അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)


പാലക്കാട്: നെല്ലിയാമ്പതി കുണ്ടറ ചോല കമ്പിപാലത്തിന് സമീപം വെള്ളച്ചാട്ടത്തിൽ വീണ് ഒരാളെ കാണാതായി. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ്‌മോനാണ് (35) അപകടത്തില്‍ പെട്ടത്. വെള്ളച്ചാട്ടത്തിന്റെ ഫോട്ടോ എടുക്കാനായി പാറയിലൂടെ മുകളിലേക്ക് കേറുന്നതിനിടയില്‍ കാല്‍വഴുതി വീഴുകയായിരുന്നു.

ശനിയാഴ്ച രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പുത്തന്‍കുരിശില്‍നിന്നും തമ്മനത്തുനിന്നുമായി മൂന്നു പേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തിയത്. കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയില്‍ പോയി തിരിച്ചവരുന്നതിനിടെ വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

വരുന്ന വഴിയില്‍ വെള്ളച്ചാട്ടം കണ്ട് വണ്ടി നിര്‍ത്തുകയായിരുന്നു. ജയരാജ് വണ്ടിയില്‍നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു.

വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് ജയ് മോന്‍ വെള്ളച്ചാട്ടത്തിന് സമീപമെത്തിയത് കണ്ടതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. ഇയാള്‍ കാല്‍വഴുക്കി വെള്ളച്ചാട്ടത്തിലേക്ക് വീഴുന്നതും ഈ ദൃശ്യങ്ങളിലുണ്ട്.

വീഡിയോ കാണാം: