നെല്‍കൃഷിയുടെ നടീല്‍ ഉത്സവം കഴിഞ്ഞു; ചങ്ങരോത്ത് ഇനി പൊന്നുവിളയും
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തില്‍ തരിശുരഹിത നെല്‍കൃഷിയുടെ നടീല്‍ ഉല്‍സവം സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് സംസ്ഥാന യന്ത്രവത്കരണ മിഷനുമായി ചേര്‍ന്ന് നടത്തുന്ന കതിരണി പദ്ധതിയിലും ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിന്റെ നിറവ് പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് പാടശേഖരങ്ങളില്‍ കൃഷിയിറക്കുന്നത്. പഞ്ചായത്തില്‍ തരിശായി കിടക്കുന്ന 400 ഏക്കറോളം സ്ഥലത്താണ് കൃഷി നടത്തുന്നത്. നെല്‍കൃഷിയുടെ നടീല്‍ ഉല്‍സവം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു, ജില്ലാ കൃഷി ഓഫീസര്‍ ശശി പൊന്നാന, കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ സി.ഇ.ഒ ഡോ: യു. ജയകുമാരന്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം അരവിന്ദാക്ഷന്‍, ടി.കെ ഷൈലജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ. വിനോദന്‍ മെമ്പര്‍മാരായ കെ.ടി.മൊയ്തി, അബ്ദുള്ള സല്‍മാന്‍ , കെ.വി. അശോകന്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ.വി.കുഞ്ഞികണ്ണന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ഡി മീന, ഹരിത കേരള മിഷന്‍ കോ – ഓഡിനേറ്റര്‍ പി.പ്രകാശ്, ബി.ഡി.ഒ. പി.വി. ബേബി, എ കെ.ശ്രീധരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
കൃഷി ഓഫീസര്‍ ജിജിഷ പി കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കതിരണി – നിറവ് പദ്ധതി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍ സ്വാഗതവും പദ്ധതി കണ്‍വീനര്‍ പി.സി.സന്തോഷ് നന്ദിയും പറഞ്ഞു.