നെറ്റ്‌വര്‍ക്ക് പ്രശ്‌നം ഇനിയില്ല; മേപ്പയ്യൂരില്‍ രണ്ട് പുതിയ വൈഫൈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തില്‍ രണ്ട് പുതിയ വൈഫൈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. നാലാം വാര്‍ഡ് എടത്തില്‍ മുക്ക് മിറാക്കിള്‍ ആന്‍ഡ് ഗ്രാമകേളിവൈ ഫൈ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വഹിച്ചു. വാര്‍ഡ് 3ലെ ഇ ആര്‍ വായനശാലയിലെ പുതിയ വൈഫൈ കണക്ഷന്‍ യുവ കവയത്രി സ്‌നേഹ അമ്മാറത്ത് ഉല്‍ഘാടനം ചെയ്തു.

എടത്തില്‍ മുക്കില്‍ നടന്ന ചടങ്ങില്‍ മിറാക്കിള്‍ സെക്രട്ടറി ഷാഹിദ് കണ്ടമ്പത്ത് സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ വി.പി രമ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ നിഷിത, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഭാസക്കരന്‍ കൊഴുക്കല്ലൂര്‍, വാര്‍ഡ് കണ്‍വീനര്‍ എം.കെ കുഞ്ഞിരാമന്‍, ബി.ആര്‍.സി കോഡിനേറ്റര്‍ രാമദാസന്‍ മാസ്റ്റര്‍, ടി.കുഞ്ഞിക്കണ്ണന്‍, ഹരി എച്ച്.പി ദാസ്, നിഷ ടീച്ചര്‍, ഫൈസല്‍ മാസ്റ്റര്‍എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വൈ ഫൈ സെന്റര്‍ കണ്‍വീനര്‍ പി.പ്രകാശന്‍ നന്ദി പറഞ്ഞു.

പഞ്ചായത്തിലെ വാര്‍ഡ് മൂന്നിലെ ഇ ആര്‍ വായനശാലയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ദീപ കേളോത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.കെ. സുനില്‍കുമാര്‍, സുധാകരന്‍ മാസ്റ്റര്‍ പി.കെ, സത്യന്‍ മാസ്റ്റര്‍ എന്‍.കെ, ആര്‍.വി.അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് കന്‍വീനര്‍ കെ.കുഞ്ഞിക്കണ്ണന്‍ സ്വാഗതവും കെ.കെ. രാഘവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു