നീന്തല്‍ കുളത്തിലെ താരം നീലാംബരി; കൊല്ലം ചിറ നീന്തികടന്ന് ആറ് വയസ്സുകാരി, 45 മിനുട്ട് കൊണ്ട് നീന്തിയത് 800 മീറ്റര്‍ ദൂരം


കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം ചിറ നീന്തി കടന്ന് ആറുവയസ്സുകാരി നീലാംബരി. ഒമ്പത്‌ ഏക്കറോളം വിസ്തീര്‍ണമുള്ള കൊല്ലം ചിറ ഇന്ന് രാവിലെയാണ് ഈ കൊച്ചുമിടുക്കി നീന്തിക്കടന്നത്. 400 മീറ്റര്‍ നീളമാണ് ചിറയ്ക്ക് കണക്കാക്കുന്നത് അങ്ങിനെ 800 മീറ്റര്‍ നീന്തി സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ തിരിച്ചെത്തി. നാല്പ്പത്തിയഞ്ച് മിനുട്ട് സമയത്തിലാണ് നീന്തല്‍ പൂര്‍ത്തിയാക്കിയത്.

മുന്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: രാമചന്ദ്രന്റെ മകന്‍ അരവിന്ദന്റേയും ഡോ:ദീപ്നയുടേയും മകളാണ് നീലാംബരി. ഏകദേശം ഒരു വര്‍ഷമായി രാജുമാഷിന്റെ കീഴില്‍ നിന്തല്‍ അഭ്യസിക്കുന്നുണ്ട്‌. നീലാംബരിയുടെ ബന്ധുവായ സനന്ദ രാജാണ് നീലാംബരിക്കൊപ്പം നീന്തിയത്.

കോതമംഗലം ജി.എല്‍.പി.സ്‌കുള്‍ സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. നീന്തലിനോടൊപ്പം യോഗ അധ്യാപകനായ മുത്തശ്ശന്റെ യോഗ അഭ്യാസങ്ങളും നീന്തല്‍ക്കുളത്തില്‍ നീലാംബരി പ്രദര്‍ശിപ്പിക്കാറുണ്ട്.