നിരപ്പം സ്റ്റേഡിയം കായിക കൂട്ടായ്മയുടെ കോപ്പ അമേരിക്ക – യൂറോ കപ്പ് പ്രവചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു


പേരാമ്പ്ര: മുയിപ്പോത്ത് നിരപ്പം സ്റ്റേഡിയം കായിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കോപ്പ അമേരിക്ക – യൂറോ കപ്പ് പ്രവചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങ് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ സുബൈദ ഇ.കെ ഉല്‍ഘാടനം ചെയ്തു.

പ്രാഥമിക റൗണ്ട് മത്സരം മുതല്‍ ദിവസവും നറുക്കെടുപ്പിലൂടെ വിജയിച്ചവര്‍ക്ക് ഒരുലിറ്റര്‍ പെട്രോളും, മറ്റ് പ്രോല്‍സാഹന സമ്മാനങ്ങളും നല്‍കി. മെഗാ വിജയിക്കുള്ള സമ്മാനം കെ.എം ബാബുവിന് ലഭിച്ചു. ഇതോടനുബന്ധിച്ച് കോവിഡ് ബാധിച്ച് പ്രയാസമനുഭവപ്പെടുന്ന വീടുകളില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കിഷോര്‍ കാന്ത് മുയിപ്പോത്ത് അദ്ധ്യക്ഷത വഹിച്ചു.കെ.എം വിനോദന്‍, സുധീഷ് ചെറുവള്ളി,മുസ്തഫ ആര്‍.എം എന്നിവര്‍ സംസാരിച്ചു.