നിരപ്പംകുന്നിലെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം ചൊല്ലിക്കൊടുത്ത സൗമിനി ടീച്ചര്‍ പടിയിറങ്ങുന്നു; വിരമിക്കല്‍ നിരപ്പംകുന്ന് അംങ്കണവാടിയിലെ 35 വര്‍ഷത്തെ സേവനത്തിന് ശേഷം, സൗമിനി ടി.എച്ചിന് യാത്രയയപ്പ് നല്‍കി നാട്ടുകാര്‍


പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ നിരപ്പംകുന്നിലെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം ചൊല്ലിക്കൊടുത്ത സൗമിനി ടീച്ചര്‍ പടിയിറങ്ങുന്നു. നിരപ്പംകുന്ന് അംങ്കണവാടിയിലെ 35 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സൗമിനി ടി.എച്ച് വിരമിക്കുന്നത്.

നാട്ടുകാരും രക്ഷിതാക്കളും, എ.എല്‍.എം.എസ്.സി.കമ്മിറ്റിയും സംയുക്തമായി സൗമിനി ടി.എച്ചിന് യാത്രയയപ്പ് നല്‍കി.വാര്‍ഡ് മെമ്പര്‍ ഇ.കെ.സുബൈദ അധ്യക്ഷത വഹിച്ചു. നാട്ടുകാരുടെ ഉപഹാരം ഷീജ.എന്‍ സമര്‍പ്പിച്ചു. മൊമന്റോ പൂര്‍വ്വ വിദ്യാര്‍ഥി അമര്‍ വിശ്വാസ് സൗമിനി ടീച്ചര്‍ക്ക് കൈമാറി.

മുന്‍പഞ്ചായത്ത് മെമ്പര്‍ വി.ചെക്കോട്ടി മാസ്റ്റര്‍, ശങ്കരന്‍ വാളിയില്‍ ,എന്‍ ,സുധ . എന്നിവര്‍ സംസാരിച്ചു. അംങ്കണവാടി വര്‍ക്കര്‍ കെ.കെ ജമീല സ്വാഗതം പറഞ്ഞു