നിയന്ത്രണങ്ങൾ തെറ്റിക്കരുതേ, ലംഘനത്തിന് സംസ്ഥാനത്ത് ഇന്ന് 8183 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9937 പേര്‍


കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8183 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1345 പേരാണ്. 2392 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9937 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 32 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

(കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 568, 76, 328
തിരുവനന്തപുരം റൂറല്‍ – 4081, 195, 275
കൊല്ലം സിറ്റി – 1485, 44, 8
കൊല്ലം റൂറല്‍ – 740, 64, 81
പത്തനംതിട്ട – 77, 70, 122
ആലപ്പുഴ- 43, 13, 97
കോട്ടയം – 272, 262, 401
ഇടുക്കി – 94, 18, 34
എറണാകുളം സിറ്റി – 134, 47, 20
എറണാകുളം റൂറല്‍ – 108, 22, 102
തൃശൂര്‍ സിറ്റി – 38, 38, 32
തൃശൂര്‍ റൂറല്‍ – 37, 31, 143
പാലക്കാട് – 81, 93, 7
മലപ്പുറം – 117, 107, 33
കോഴിക്കോട് സിറ്റി – 37, 37, 8
കോഴിക്കോട് റൂറല്‍ – 72, 88, 8
വയനാട് – 63, 0, 127
കണ്ണൂര്‍ സിറ്റി – 62, 62, 62
കണ്ണൂര്‍ റൂറല്‍ – 25, 28, 249
കാസര്‍ഗോഡ് – 49, 50, 255