നിപ സംശയം; ഇന്നലെ മരിച്ച ആയഞ്ചേരി സ്വദേശിയുടെ റൂട്ട് മാപ്പ് ഇങ്ങനെ


ആയഞ്ചേരി: നിപ സംശയത്തെ തുടര്‍ന്ന് തിങ്കളാഴ്ച്ച മരിച്ച രണ്ടാമത്തെ വ്യക്തിയായ ആയഞ്ചേരി മങ്ങലാട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. രോഗബാധയ്ക്കുശേഷം അദ്ദേഹം സന്ദര്‍ശിച്ച സ്ഥലങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ഇതു പ്രകാരം വെള്ളിയാഴ്ച്ച ആയഞ്ചേരി ആരോഗ്യ കേന്ദ്രത്തിലും ശനിയാഴ്ച്ച വില്യാപ്പള്ളി ആഗോര്യ കേന്ദ്രത്തിലും ഞായറാഴ്ച്ച വടകര സര്‍ക്കാര്‍ ആശുപത്രിയിലും ഇദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

തിങ്കളാഴ്ച്ച ഡോ.ജ്യോതിഷ് കുമാറിന്റെ വീട്ടിലും സന്ദര്‍ശിച്ചു. രക്തപരിശോധനയ്ക്കുശേഷം സഹകരണ ആശുപത്രിയില്‍ അഡ്മിറ്റാവുകയും തുടര്‍ന്ന് പിന്നീട് കോഴിക്കോട് അശ്വനി ലാബില്‍ പരിശോധന നടത്തുകയും ചെയ്തു. തുടര്‍ന്നാണ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഇദ്ദേഹം മരണപ്പെട്ടത്.