നിപ മരണം: ഛർദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഈ മാസം ഒന്നാം തീയതി, കുട്ടി അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞത് 6 ദിവസം, മരിച്ചത് ഇന്ന് പുലർച്ചെ 4.45 ന്


കോഴിക്കോട്: ഈ മാസം ഒന്നാം തീയതിയാണ് കോഴിക്കോട് ശാസ്തമംഗലം സ്വദേശിയായ 12 വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കുട്ടിയെ ആദ്യം
ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട്
മെഡിക്കൽ കോളജിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി
കോഴിക്കോട് മിംസ് ഹോസ്പിറ്റലി ൽ ഒന്നാം തീയതി എത്തിച്ചു. ഇവിടെ എത്തുമ്പോൾ കുട്ടിക്ക് 104 ഡിഗ്രി ആയിരുന്നു പനി. പിന്നാലെയാണ് കുട്ടിക്ക് അപസ്മാരം, ഛർദ്ദി അനുഭവപ്പെട്ടത്. അബോധവസ്ഥയിലായിരുന്ന കുട്ടി ആറു ദിവസമായി വെൻ്റിലേറ്ററിൽ തുടരുകയായിരുന്നു.

ഇതിനിടയിലാണ് സംശയം തോന്നിയ ഡോക്ടർ സാംബിൾ ആലപ്പുഴ വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചത്. പ്രാഥമിക റിപ്പോർട്ടിൽ നിപ്പയെന്ന് സംശയമുണ്ടായെങ്കിലും ആരോഗ്യ വകുപ്പ് ഇത് പുറത്ത് വിട്ടിരുന്നില്ല.

12 വയസ്സുകാരൻമരണം സംഭവിച്ചത് ഇന്ന് പുലർച്ചെ 4.45 നാണ്. മൃതദേഹം മിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം കുട്ടിയുടെ ബന്ധുക്കൾക്ക് രോഗലക്ഷണമില്ലെന്നാണ് റിപ്പോർട്ട്.
സംസ്ക്കാരം ഉൾപ്പെടെ ആലോചിക്കാൻ അൽപസമയത്തിനകം യോഗം ചേരും.

മെഡിക്കൽ കോളേജിൽ പ്രത്യേക നിപ്പ വാർഡ് സജ്ജീകരിച്ചെന്നു മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കുട്ടികളുടെ ബന്ധുക്കളെയും അയൽവാസികളെയുമൊക്കെ നിരീക്ഷണത്തിലാക്കി. ഈ ഭാഗത്തുള്ള റോഡുകൾ അടച്ചിരിക്കുകയാണ്.