നിപ ഭീഷണി: കോഴിക്കോട് നടത്താനിരുന്ന വിവിധ പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു


കോഴിക്കോട്: നിപ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് നടത്താനിരുന്ന പി.എസ്.സിയുടെ വിവിധ പരീക്ഷകൾ മാറ്റിവച്ചു. ജില്ലാ പി.എസ്.സി ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ പരീക്ഷാ തിയ്യതികൾ പിന്നീട് അറിയിക്കും.

മാറ്റിവച്ച പരീക്ഷകൾ

  • സെപ്റ്റംബർ 20ന് നടത്താനിരുന്ന വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്) (കാറ്റഗറി നമ്പർ 07/2022)
  • കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ (മലയാളം, ഹിന്ദി, തമിഴ്) നേരിട്ടും, തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 349/22,350/22, 353/22,354/22, 355/22,356/22)
  • ലക്ചറർ (ഉറുദു, കന്നട) (കാറ്റഗറി നമ്പർ 361/22,363/22) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളും, സെപ്റ്റംബർ 21ന് നടത്താനിരുന്ന കേരള ടൂറിസം ഡവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 160/22, 175/22-എൻ സി എ -ഈഴവ /തിയ്യ / ബില്ലവ )
  • വനം വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 447/22)
  • കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ (ഇംഗ്ലീഷ്, സംസ്‌കൃതം ) നേരിട്ടും, തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 351/22,352/22, 359/22, 360/22)