നിപ: കാരണം വവ്വാലുകളും കാട്ടുപന്നികളുമല്ല
കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് കുട്ടി മരിയ്ക്കാനിടയായ സംഭവത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ല. ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രദേശത്തുനിന്നു ശേഖരിച്ച വവ്വാലുകളുടെയും കാട്ടുപന്നികളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. ഭോപ്പാല്‍ ലാബില്‍ പരിശോധിച്ച ഫലമാണ് പുറത്തുവന്നത്.
ഈ മാസം അഞ്ചാം തിയ്യതിയാണ് ചാത്തമംഗലം പഞ്ചായത്തില്‍ പന്ത്രണ്ടുവയസുകാരന്‍ നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്. നിപ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രദേശത്തുനിന്ന് പിടികൂടിയ വവ്വാലുകളുടെയും റമ്പൂട്ടാന്‍ പഴങ്ങളുടെയും കാട്ടുപന്നികളുടെയും പഴുത്ത അടയ്ക്കകളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.