നിടുമ്പൊയില്‍ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റ് പള്ളിപ്പാട്ടില്‍ ഹസ്സന്‍ ഹാജി അന്തരിച്ചു


മേപ്പയ്യൂര്‍: പള്ളിപ്പാട്ടില്‍ ഹസ്സന്‍ ഹാജി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഫാറൂഖ് കോളേജ് മുന്‍ എക്കൗണ്ടന്റും നിടുമ്പൊയില്‍ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റും മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റുമായിരുന്നു.

ഭാര്യ: കുഞ്ഞാമി പുത്തലത്ത്. മക്കള്‍: അബ്ദുല്‍ഹമീദ് (ജൂനിയര്‍ സൂപ്രണ്ട്: ഫാറൂഖ് കോളജ്), സുഹറ, അഷറഫ്(ഖത്തര്‍), ഷൗക്കത്ത് (അമ്പലത്ത് ഗ്രൂപ്പ്), ഫൈസല്‍ (അദ്ധ്യാപകന്‍-അരിക്കുളം എ.യു.പി സ്‌കൂള്‍). മരുമക്കള്‍: അമ്മത് പുതുക്കുടി (തോലേരി), ഷാഹിദ ചിറ്റാരിക്കുഴിയില്‍, സീനത്ത് തയ്യള്ളതില്‍, ഫാസില ആലക്കാട്ട്, സുമാനത്ത് തച്ചോളി മീത്തല്‍ (അദ്ധ്യാപിക-പയ്യോളി എം.എല്‍ .പി സ്‌കൂള്‍).

സഹോദരങ്ങള്‍: പരേതരായ പള്ളിപ്പാട്ടില്‍ മൊയ്തീന്‍, പീറ്റക്കണ്ടി കുഞ്ഞമ്മത്കുട്ടി, നമ്പ്യാറത്ത് കുട്ട്യാലി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.